കൊട്ടാരക്കര: ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ പ്രഥമ യോഗം സംസ്ഥാന സെക്രട്ടറി അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി പ്രതിനിധികൾക്ക് യോഗത്തിൽ സ്വീകരണം നൽകി. ബി.ജെ.പി നേതൃത്വം നൽകുന്ന ആദ്യ പഞ്ചായത്തായ നെടുവത്തൂർ പഞ്ചായത്തിനെ യോഗം അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.ആർ. അരുൺ, ആലഞ്ചേരി ജയചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ഉമേഷ് ബാബു, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബബുൽദേവ്, മീഡിയ കൺവീനർ ജി. സുരേഷ്, നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിദ്യ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |