
കൊല്ലം: ജീവിതശൈലീ രോഗനിയന്ത്രണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ്' ക്യാമ്പയിനിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ ജീവനക്കാർക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അവബോധ പരിപാടി കളക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ഭക്ഷണശീലം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, വിശ്രമം ഇവയെല്ലാം ഉൾക്കൊള്ളിച്ചുള്ള ജീവിതം നയിക്കാൻ ശ്രമിക്കണമെന്ന് കളക്ടർ പറഞ്ഞു. വ്യായാമത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ഉറക്കം, ഭക്ഷണശീലം, എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം.എസ്.അനു അദ്ധ്യക്ഷയായി. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ക്ലെനിൻ ഫ്രാൻസിസ് ഫെറിയ, ആർദ്രം നോഡൽ ഓഫീസർ ഡോ. ദിവ്യ ശശി, ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം നോഡൽ ഓഫീസർ മഞ്ജു, സുംബ പരിശീലക ആര്യ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |