
കൊല്ലം: തിരുവനന്തപുരത്ത് നടന്ന ഏഴാമത് സംസ്ഥാന പവർ ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ കൊല്ലത്തിന്റെ സ്വർണവേട്ട. 74 കിലോ വിഭാഗത്തിൽ മേവറം മഞ്ഞംവിളയിൽ എൻ.നിസാർ 350 കിലോ ഉയർത്തി സ്വർണം നേടി. തട്ടാമല പിണക്കലച്ചേരി ഇന്ദീവരത്തിൽ അശ്വനി സൂരജ് 76 കിലോ വിഭാഗത്തിൽ 285 കിലോ ഉയർത്തിയാണ് സ്വർണം നേടിയത്. ഇരവിപുരം കുന്നത്തുകാവ് കളീലിൽ പടിഞ്ഞാറ്റതിൽ എം.ആർ.അനീഷ് 59 കിലോ വിഭാഗത്തിൽ 375 കിലോ ഉയർത്തി വെള്ളിമെഡൽ നേടി. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൽ സിവിൽ എക്സൈസ് ഓഫീസറാണ് അനീഷ്. കൊല്ലം ചരുവിള പുത്തൻവീട്ടിൽ ലിനു 74 കിലോ വിഭാഗത്തിൽ 345 കിലോ ഉയർത്തി വെള്ളി മെഡൽ സ്വന്തമാക്കി. സംസ്ഥാന ചാമ്പ്യനായ ജ്യോതിഷായിരുന്നു പരിശീലകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |