
കൊല്ലം: കെ.എസ്.ടി.എ 35-ാം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അദ്ധ്യാപക ബ്രിഗേഡിന്റെ നേതൃത്വത്തിൽ 'ജീവാമൃതം" രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന ക്യാമ്പ് കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലം, കരുനാഗപ്പള്ളി ഉപജില്ലകളിലെ അദ്ധ്യാപകർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ബി. സജീവ്, ജില്ലാ പ്രസിഡന്റ് കെ.എൻ. മധുകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എൽ.എസ്. ജയകുമാർ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ഡി. ഡിക്സൺ, സുനിൽ രാധാകൃഷ്ണൻ, ഉപജില്ലാ സെക്രട്ടറി പി.എം. സുഭാഷ്, പബ്ലിസിറ്റി കൺവീനർ പി.കെ.ഷാജി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |