കൊല്ലം: അയത്തിൽ വി.വി.എച്ച്.എസ്.എസിലെ അലൂമ്നി അസോസിയേഷന്റെ ക്രിസ്മസ്- പുതുവത്സരാഘോഷം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2ന് പ്രിൻസിപ്പൽ പത്മകുമാർ ഉദ്ഘാടനം ചെയ്യും. അലൂമ്നി അസോസിയേഷൻ പ്രസിഡന്റ് എ.അൻസർ അദ്ധ്യക്ഷനാകും. സെക്രട്ടറി എ.സിൻബാദ്, കൗൺസിലർമാരായ സദക്കത്ത്, ഡസ്റ്റിമോണ, ജാരിയത്ത്, ഷൈമ മാഹീൻ, ഹെഡ്മിസ്ട്രസ് സജിത, പി.ടി.എ പ്രസിഡന്റ് നുജുമുദ്ദീൻ, ട്രഷറർ അൻസാരി സെയിൻ എന്നിവർ സംസാരിക്കും. ഡിവിഷൻ കൗൺസിലർമാരെയും സ്കൂൾ പി.ടി.എയെയും ചടങ്ങിൽ ആദരിക്കും. ബ്ളഡ് ഡൊണേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. 3ന് പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികൾ. രാത്രി 7.30ന് സമാപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |