SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.24 PM IST

സൗജന്യ പി.എസ്.സി പരിശീലനം

Increase Font Size Decrease Font Size Print Page

കൊല്ലം: തെക്കേവിള എസ്.എൻ.വി ഗ്രന്ഥശാലയുടെ ആറാമത് പി.എസ്.സി സൗജന്യ പരിശീലന ബാച്ച് ആരംഭിച്ചു. കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എ. സുഷമാദേവി ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. താലൂക്ക് ഗ്രന്ഥശാല സമിതി അംഗം വി.സോമരാജൻ അദ്ധ്യക്ഷത വഹി​ച്ചു. ഭരണസമിതി അംഗങ്ങളായ കെ.ബി. കൃഷ്‌ണരാജ്, അജയ്‌ ശിവരാജൻ, വി. രാജു. ചക്രദാസ്, കോഴ്‌സ് ഡയറക്‌ടർ ജി. ആർ. കൃഷ്‌ണകുമാർ, കോഴ്‌സ് കോ ഓർഡിനേറ്റർ എസ്. ശരത് എന്നിവർ സംസാരിച്ചു. ഇരുപത് ഞായറാഴ്‌ചകളിലായി രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 1 വരെ ക്ലാസ് നടക്കുമെന്ന് ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. കെ.എസ്. ജ്യോതിയും സെക്രട്ടറി ജി. അനിൽകുമാറും അറിയിച്ചു. ഫോൺ :9645545075.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY