SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

ധാതുലവണ മിശ്രിതം സൗജന്യമായി നൽകി

Increase Font Size Decrease Font Size Print Page

കിഴക്കേക്കല്ലട: ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകരുടെ ഉരുക്കൾക്ക് ധാതു ലവണ മിശ്രിതം സൗജന്യമായി വിതരണം ചെയുന്ന പദ്ധതി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈമൺ വർഗീസ് മികച്ച ക്ഷീര കർഷകനായ ചന്ദ്രൻ കല്ലടയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2025-26 വർഷത്തെ പദ്ധതിയിലൂടെ 120 ഓളം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജയശ്രീ പിള്ള അദ്ധ്യക്ഷത വഹിച്ചു, തുടർന്നു മെമ്പർമാരായ എൽ. സുനിൽ, കെ.ആർ. സന്തോഷ്‌, പി.ടി. ഷാജി, രാജേന്ദ്രൻ പുളിക്കൽ, വിപിൻ വിക്രമൻ, ഗീത സജീവ്, അനിൽ പുതുവേലിൽ, ശ്രീരഞ്ജിനി, ഷീന വിനോദ്, അമ്പിളി രഞ്ജിത്ത്, സിബിൽ ബാബു, സുപ്രിയ, ഈസ്റ്റ്‌ കല്ലട വെറ്റിറിനറി ഡോക്ടർ ജ്യോതി എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY