കൊല്ലം: ചിത്രശലഭങ്ങൾ കണക്കെ പാറി പരിലസിക്കുന്ന കുഞ്ഞു കുരുന്നുകൾക്ക് വർണച്ചിറകു വിരിക്കാൻ അവസരമൊരുക്കി കൊല്ലം ഗവ.ടി.ടി.ഐ വർണ്ണോത്സവ്-2k25 എന്ന പരിപാടി മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.ശ്രീകുമാർ അദ്ധ്യക്ഷനായി. കൊല്ലം എ.ഇ.ഒ ആന്റണി പീറ്റർ മുഖ്യ സന്ദേശം നൽകി. അദ്ധ്യാപകരായ ഇ.അൻസർ, സുലത രാമചന്ദ്രൻ, സൂസമ്മ അലക്സ്, എൻ.ആർ. ജീന, സജ്നമോൾ, ജി.ലെനൊ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇ.ടി. സജി സ്വാഗതവും കൺവീനർ സി.പി.ഗീതാകുമാരി നന്ദിയും പറഞ്ഞു. വിവിധ അങ്കണവാടികളിൽ നിന്നെത്തിയ കുരുന്നുകൾക്കായി കളറിംഗ്, പ്രഛന്നവേഷം, ആംഗ്യപ്പാട്ട്, കസേര കളി, സിനിമാറ്റിക്ക് ഡാൻസ് തുടങ്ങിയ കലാകായിക മത്സരങ്ങൾ നടന്നു. വിജയികൾക്ക് കൊല്ലം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.അജിത്ത് കുമാർ സമ്മാനം വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
