SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.20 AM IST

മൺറോത്തുരുത്തിൽ ക്യാൻസർ വ്യാപി​ക്കുന്നു

Increase Font Size Decrease Font Size Print Page

ഇന്ന് രോഗ നി​ർണയ പരി​ശോധന

കൊല്ലം: മൺറോത്തുരുത്തിൽ ക്യാൻസർ വ്യാപി​ക്കുന്നതായി​ റി​പ്പോർട്ട്. പൊതുവെ ഗ്രാമീണ ജീവിതം നയിക്കുന്നവർക്കിടയിലെ രോഗവ്യാപനം ആരോഗ്യവകുപ്പ് അധി​കൃതരെ ആശങ്കയി​ലാക്കുന്നുണ്ട്.
കാരണം എന്തായാലും രോഗം നേരത്തെ കണ്ടു പിടിച്ചാൽ ഫലപ്രദമായ ചികിത്സ സാദ്ധ്യമാണെന്ന് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ വിദഗ്ദ്ധർ പറയുന്നു. ആർ സി സി യുടെ നേതൃത്വത്തിൽ ഇന്ന് ക്യാൻസർ രോഗ സാദ്ധ്യതാ നിർണയ ക്യാമ്പ് നടത്തുന്നുണ്ട്.
മൺറോത്തുരുത്ത സർഗ്ഗ ദ്വീപിന്റെയും വൈസ്‌മെൻസ് റോയൽ ഇന്റർ നാഷണലിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പ് ഗുരുകുലം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രാവിലെ 9നു സ്കൂൾ ഡയറക്ടർ എൻ. രാമൻ ഉദ്ഘാടനം ചെയ്യും. ആർ.സി.സി​യിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാരും മറ്റുള്ളവരും പങ്കെടുക്കുമെന്നു സംഘാടകസമിതി പ്രസിഡന്റ് ഡി. ജയചന്ദ്രൻ അറിയിച്ചു. കൂടുതൽ ഫോൺ: 9497266819

പരി​ശോധനകൾ- വായിലെ അർബുദം: പുരുഷന്മാരിൽ ഒന്നാം സ്ഥാനവും സ്ത്രീകളിൽ മൂന്നാം സ്ഥാനവുമാണ്. 5 മുതൽ 10 വർഷം മുമ്പേ കണ്ടെത്തി പൂർണമായും ഭേദമാക്കാം
 ഗർഭാശയഗള ക്യാൻസർ: ഇപ്പോഴുള്ളതോ പത്തുവർഷം കഴിഞ്ഞ് രോഗമുണ്ടാകുവാനുള്ള സാദ്ധ്യതയോ കണ്ടെത്താം. വെള്ളപോക്ക്, അണുബാധ എന്നിവയ്ക്കായി കോൾപ്പോസ്കോപ്പി എന്ന ചെലവേറിയ പരിശോധന സൗജന്യമായി നടത്തു. 35 വയസു കഴിഞ്ഞ് പ്രസവിച്ചിട്ടുള്ള സ്ത്രീകൾക്കാണ് ഈ പരിശോധന

 സ്തനാർബുദ പരിശോധന: നേരത്തേ കണ്ടു പിടിച്ച് പൂർണമായും ഭേദമാക്കാവുന്ന രോഗം

 ആരാണ് പരിശോധനക്ക് എത്തേണ്ടത്: വായിൽ വെളുത്തതോ ചുവന്നതോ ആയ പാടുള്ളവർ, വെറ്റിലമുറുക്ക്, പുകവലി, പാൻ മസാല ഉപയോഗം, മദ്യപാനം എന്നീ ശീലമുള്ളവർ
 35 നുമുകളിൽ പ്രായമുള്ളപ്പോൾ പ്രസവിച്ച സ്ത്രീകൾ

 സ്തനത്തിൽ മുഴയുള്ളവർ, സ്തനഞ്ഞെട്ടിൽ നിന്നു ദ്രാവകം വരുന്നവർ

 ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ മുഴയുള്ളവർ
..............................

മൺറോത്തുരുത്തിലെ ഉയർന്ന തോതിലുള്ള ക്യാൻസർ ഭീഷണിയെപ്പറ്റി ആരോഗ്യ വകുപ്പ് അടിയന്തിര പഠനം നടത്തണം. അഞ്ചു വർഷത്തിനിടെ മുന്നൂറിലേറേ ആളുകളാണ് ഈ ചെറുഗ്രാമത്തിൽ ക്യാൻസർ ബാധിച്ചു മരിച്ചത്.

ഡി ജയചന്ദ്രൻ, ഡി.ഉല്ലാസ്,
സർഗ്ഗദ്വീപ് സാംസ്‌കാരിക സമിതി

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.