കൊല്ലം: ഗുണ നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉത്പാദിപ്പിച്ച കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഉത്തരവിട്ടു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച വെളിച്ചെണ്ണ സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഗുണനിലവാരം കുറഞ്ഞവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ ഓഫീസർമാരോട് നിർദേശിച്ചത്.
നിലവാരമില്ലാത്ത നാല് ബാച്ച് 'കേരസൂര്യ' ബ്രാൻഡ് വെളിച്ചെണ്ണ ഉത്പാദിപ്പിച്ച എറണാകുളത്തെ ജെ.എം.ജെ ട്രേഡേഴ്‌സിനെതിരെ കൂടുതൽ അന്വേഷണം നടത്താൻ എറണാകുളം അസി. കമ്മിഷണർക്ക് കത്തയച്ചു. കൊക്കോപ്ലസ്, കുട്ടനാടൻ കേര, ഫ്രഷ് ലി, കേര ഗ്രാമീൺ, ചന്ദ്രകൽപ, കേരഹരിതം എന്നീ ബ്രാൻഡുകൾ ഉത്പാദിപ്പിച്ച സ്ഥാപനങ്ങളുടെ കൂടുതൽ ബാച്ചുകളും പരിശോധനയ്ക്ക് വിധേയമാക്കും. ലേബൽ, ബില്ല് എന്നിവയില്ലാത്ത ഭക്ഷ്യ എണ്ണകൾ വ്യാപാരികൾ വിൽക്കരുതെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു. പരാതികൾ അറിയിക്കാം: 1800 425 1125 (ടോൾ ഫ്രീ നമ്പർ)
വ്യാജനെ അറിയാൻ
ചില്ലുഗ്ളാസിൽ കുറച്ച് വെളിച്ചെണ്ണ അര മണിക്കൂർ ഫ്രിഡ്ജിൽ (ഫ്രീസറിലല്ല) വയ്ക്കുക
ശുദ്ധമായ വെളിച്ചെണ്ണ കട്ടയാകും
മറ്റെന്തെങ്കിലും കലർന്നിട്ടുണ്ടെങ്കിൽ അവ വേറിട്ട് നിൽക്കും
രാസസംയുക്തം എന്നറിയാൻ
രണ്ട് വ്യത്യസ്ത ഗ്ലാസുകളിൽ 2 മില്ലി എണ്ണയെടുക്കുക
രണ്ട് ഗ്ലാസുകളിലും ഒരു ചെറിയ കഷണം വെണ്ണയിടുക (യെല്ലോ ബട്ടർ)
മായമുണ്ടെങ്കിൽ എണ്ണയുടെ മുകളിലെ പാളിയുടെ നിറം ചുവപ്പാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |