
കൊല്ലം: കേന്ദ്രസർക്കാർ നടപ്പിലാക്കിയ ലേബർ കോഡുകൾ തൊഴിലാളികളുടെ വംശഹത്യയിലേക്ക് നയിക്കുമെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ. മേഴ്‌സിക്കുട്ടിയമ്മ. രാജ്യത്ത് നിലനിൽക്കുന്ന തൊഴിൽ നിയമത്തിന്റെ ഭാഗമായി നിലവിൽ തൊഴിലാളികൾ അനുഭവിക്കുന്ന സേവന വേതന വ്യവസ്ഥകൾ ഇല്ലാതാക്കുക എന്നതാണ് പുതിയ ലേബർ കോഡുകൾ മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രം. ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണം എന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എ.എം. ഇക്ബാൽ,ബി. തുളസീധരക്കുറുപ്പ്,ജി.ആനന്ദൻ,ബി.മോഹൻദാസ്,കെടി രവീന്ദ്രൻ പിള്ള, സി.ജെ. സുരേഷ് ശർമ,അയത്തിൽ സോമൻ എന്നിവർ പങ്കെടുത്തു. പണിമുടക്കിൽ ജില്ലയിലെ എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുക്കണമെന്ന് ട്രേഡ് യൂണിയൻ സംയുക്ത കൺവെൻഷൻ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
