
കൊല്ലം: പരിമിതികളെ വെല്ലുവിളിച്ച് കെ.എ.എസ് പരീക്ഷയ്ക്ക് ചലനശേഷി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ രണ്ടാം റാങ്ക് നേടി മോണിക്ക (27).
കൊല്ലം ചാത്തന്നൂർ കാരംകോട് മംഗളത്തിൽ കാസിനോ ഫ്ലൈറ്റ് സർവീസിൽ എക്സിക്യൂട്ടീവ് ഷെഫായ ഷൈനിന്റെയും അർബൻ ബാങ്ക് മാനേജർ റാണിയുടെയും മകളാണ് മോണിക്ക്. 2019ൽ തന്റെ 20-ാം വയസിൽ,പോണ്ടിച്ചേരി യാത്രയ്ക്കിടെയുണ്ടായ ബസ് അപകടത്തിൽ നട്ടെല്ലിന് പരുക്കേറ്റിരുന്നു. ഇതോടെ ജീവിതം വീൽച്ചെയറിലായി. അവിടെയും തോറ്റുകൊടുക്കാൻ മോണിക്ക തയറാല്ലായിരുന്നു. കൊല്ലം ടി.കെ.എം കോളജിൽ അവസാന വർഷ എൻജിനിയറിംഗ് ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് അപകടം. അപകട ശേഷം എൻജിനിയറിംഗ് പൂർത്തിയാക്കി, ഐ.ഐ.എം ഇൻഡോറിൽ നിന്ന് എം.ബി.എ നേടിയ മോണിക്ക ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി നേടി. അതിനിടെ യു.പി.എസ്.സി പരീക്ഷയ്ക്ക് തയാറെടുക്കാൻ ജോലി രാജിവച്ചു. നിലവിൽ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന അബ്സല്യൂട്ട് ഐ.എ.എസ് അക്കാഡമിയുടെ കീഴിൽ പരിശീലനം നടത്തുകയാണ്. സഹോദരി മാളവിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |