കൊല്ലം: ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായുള്ള ആരോഗ്യ വണ്ടി പര്യടനത്തിന് ജില്ലയിൽ തുടക്കമായി. ചിന്നക്കട ബസ് സ്റ്റാൻഡിൽ എം.മുകേഷ് എം.എൽ.എ ഫ്ലാഗ് ഒഫ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.ഷീജ അദ്ധ്യക്ഷയായി. ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ജില്ലയിലെ മുഴുവൻ ആരോഗ്യ ബ്ലോക്കുകളിലും ബോധവത്കരണം നടത്തും. എക്‌സിബിഷനും ആരോഗ്യ പരിശോധനകളും സംഘടിപ്പിക്കും. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ദേവ് കിരൺ പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ആർ.ശ്രീഹരി, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ക്ലെനിൻഫെറിയ,ജില്ലാ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
