ചവറ: കൊല്ലം ദളവാപുരം റൂട്ടിൽ സർവീസിനിടെ കെ.എസ്.ആർ.ടി.സി ബസ് പിറകെ വന്ന മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാത്തില്ലെന്നാരോപിച്ച് ബസ് തടഞ്ഞു നിറുത്തി ഡ്രൈവറെയും കണ്ടക്ടറെയും ഉപദ്രവിച്ച കേസിലെ പ്രതിയെ വെറുതെവിട്ടു. ചവറ തെക്കുഭാഗം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചവറ തെക്കുംഭാഗം സുമേഷാലയം വീട്ടിൽ സുഭാഷ്, ശക്തികുളങ്ങര കന്നിമേൽച്ചേരിയിൽ മുളയ്ക്കൽ വീട്ടിൽ ഗോകുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തുന്നത്. ഇവർക്കെതിരെ ബസിന് കേടുപാടുകൾ വരുത്തിയെന്നും കുറ്റമുണ്ട്. എന്നാൽ പ്രതികൾക്കെതിരെ ആരോപിച്ച കുറ്റങ്ങൾ തെളിയിക്കുവാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താൽ പ്രതികളെ വെറുത്. ചവറ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആശകോശിയുടെയാണ് ഉത്തരവ്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ സി. സജീന്ദ്രകുമാർ,ലിഞ്ചു.സി.ഈപ്പൻ,ആര്യ കൃഷ്ണൻ,രാഖി,നക്ഷത്രരാജ്,കാർത്തിക,ഗംഗ,കാവ്യ,സംഗീത എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
