SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.25 PM IST

വാർഷിക സമ്മേളനം

Increase Font Size Decrease Font Size Print Page
yu

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊല്ലം മുണ്ടക്കൽ യൂണിറ്റ് 34​ാം വാർഷിക സമ്മേളനം ജില്ലാ കമ്മിറ്റിയംഗം

പി. കുട്ടപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. തുമ്പറ എസ്.എൻ.ഡി.പി ശാഖ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ്‌ ഡോ.എ.സുഷമാദേവി അദ്ധ്യക്ഷയായി.കെ.പി. സലിം കുമാർ ഭരണഘടനാ ആമുഖം പ്രതിജ്ഞ ചൊല്ലി. കൊല്ലം ടൗൺ ബ്ലോക്ക്‌ കമ്മിറ്റിയംഗം എൻ. രഘുനാഥൻ സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സെക്രട്ടറി ടി. പ്രേംലാൽ

വാർഷിക റിപ്പോർട്ടും ട്രഷറർ എസ്.എസ്. ലത വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. വി.കെ.തുളസീധരൻ വരണാധികാരിയായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ.കെ.വി.പട്ടേൽ ആശംസകൾ അറിയിച്ചു.ജില്ല സെക്രട്ടറി കെ.രാജേന്ദ്രൻ,ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ.നടേശൻ,ബ്ലോക്ക്‌ സെക്രട്ടറി എൻ.പി.ജവഹർ,​എൻ. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY