SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.47 AM IST

വിക്കിപീഡിയ ഇരുപത്തഞ്ചാം പിറന്നാൾ ആഘോഷിച്ചു

Increase Font Size Decrease Font Size Print Page
dd

കൊല്ലം: ഓൺലൈൻ വിജ്ഞാനകോശം വിക്കിപീഡിയയുടെ 25 പിറന്നാൾ ആഘോഷം കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്‌കൂളിൽ വിക്കിസംരംഭങ്ങളിലെ കാര്യനിർവാഹകനായ ഡോ. ഫുവാദ് ജലീൽ,കേക്ക് മുറിച്ച്,സ്‌കൂൾ ലീഡർ ജുവൽ മരിയ ജോഷിക്ക് നൽകി നിർവഹിച്ചു. വിക്കിമീഡിയൻസ് ഒഫ് കേരള യൂസർഗ്രൂപ്പിന്റെ സഹകരണത്തോടെയായിരുന്നു സംഘാടനം. മുന്നൂറിലധികം ഭാഷകളിൽ പ്രചാരത്തിലുള്ള വിജ്ഞാനകോശത്തിന്റെ മലയാള പതിപ്പും അനുബന്ധ സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല,വിക്കി ചൊല്ലുകൾ,വിക്കി പാഠശാല കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണി വിക്കിമീഡിയ കോമൺസിന്റെ പ്രാധാന്യവും പ്രവർത്തനവും കുട്ടികൾ പരിചയപ്പെട്ടു. ഹെഡ്മാസ്റ്റർ കണ്ണൻ ഷൺമുഖം, ജിബി ടി.ചാക്കോ,വൃന്ദ ബി.ആർ, അർച്ചന അശോക് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.