SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.41 PM IST

മാമേത്ത് നാരായണൻ അനു​സ്മ​ര​ണം

Increase Font Size Decrease Font Size Print Page
inc-
അനു​സ്മ​ര​ണ​യോഗം നടത്തി

കൊല്ലം: കോൺഗ്രസി​ന്റെ മുതിർന്ന നേതാവും കൊല്ലം കോർപ്പ​റേ​ഷൻ മുൻ കൗൺസി​ലറും കൊല്ലം ജില്ലാ സഹ​ക​രണ ബാങ്ക്, അർബൻ ബാങ്ക്, കാർഷിക ഗ്രാമീണ വിക​സന ബാങ്ക്, ഡി.​സി.​സി.​എ​ക്‌സി​ക്യു​ട്ടി​വ് അംഗം എന്നീ സ്ഥാന​ങ്ങൾ വഹി​ച്ചി​രുന്ന മാമേത്ത് നാരാ​യ​ണന്റെ ഒന്നാം അനു​സ്മ​രണം കൊല്ലം കോർപ്പ​റേ​ഷൻ ഡെപ്യൂട്ടി മേയർ ഉദയ സുകു​മാരൻ ഉദ്ഘാ​ടനം ചെയ്തു. വട​ക്കേ​വിള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസി​ഡന്റ് കെ.​ശി​വ​രാ​ജൻ വട​ക്കേ​വി​ള​ അദ്ധ്യ​ക്ഷനായി​. അർ​ബൻ ബാങ്ക് ചെയർമാൻ അഡ്വ.​ കെ.​ബേ​ബി​സൺ, റിട്ട. ഹൈക്കോ​ടതി ജഡ്ജി സോമ​രാ​ജൻ, ബ്ലോക്ക് പ്രസി​ഡന്റ് പാല​ത്തറ രാജീ​വ്, അഞ്ചൽ ഇബ്രാ​ഹിം, വീരേ​ന്ദ്ര​കു​മാർ, കൗൺസി​ലർമാരായ ഡി.​കൃ​ഷ്ണ​കു​മാർ, രാജേ​ന്ദ്രൻപി​ള്ള, അൻവ​റുദ്ദീൻ ചാണിക്കൽ, പട്ട​ത്താനം ഗോപാ​ല​കൃ​ഷ്ണൻ, ജയ​ലക്ഷ്മി ദത്തൻ, ഒ.​ ജ​യ​ശ്രീ, മാമേത്ത് ഉണ്ണി എന്നി​വർ സംസാരിച്ചു. ഡിവി​ഷൻ പ്രസി​ഡന്റ് മധു​കു​ട്ടൻ നന്ദി പറ​ഞ്ഞു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY