SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.51 AM IST

ബഡ്ജറ്റ് ടൂറിസത്തിന് കെ.എസ്.ആർ.ടി.സിയുടെ രണ്ട് സ്പെഷ്യൽ ബസുകൾ കൂടി റെഡി !

Increase Font Size Decrease Font Size Print Page
ss
കൊല്ലം ഡിപ്പോയിലെ സ്പെഷ്യൽ ബസ്

കൊല്ലം: ജില്ലയിൽ നിന്ന് ടൂർ പോകാൻ കെ.എസ്.ആർ.ടി.സി രണ്ട് സ്പെഷ്യൽ ബസുകൾ കൂടി നിരത്തിലിറങ്ങി. കെ.എസ്.ആർ.ടി.സിയുടെ അഭിമാന പദ്ധതികളിലൊന്നായ ബഡ്ജറ്റ് ടൂറിസത്തിന് മാത്രമായി പ്രത്യേകം സജ്ജമാക്കിയ സ്പെഷ്യൽ ബസുകളിൽ രണ്ടെണ്ണമാണ് കഴിഞ്ഞ ആഴ്ചമുതൽ കൊല്ലം,കൊട്ടാരക്കര ഡിപ്പോകളിൽ നിന്ന് സർവീസ് തുടങ്ങിയത്. ബഡ്ജറ്റ് ടൂറിസത്തിൽ മികച്ച വരുമാനമുള്ള ഒൻപത് ഡിപ്പോകൾക്കാണ് നിലവിൽ ഓരോ സ്പെഷ്യൽ ബസുകൾ അനുവദിച്ചത്. ഇതിൽ ആദ്യത്തേത് ചടയമംഗലം ഡിപ്പോയ്ക്കാണ് ലഭിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ രണ്ട് ട്രിപ്പുകളും കൊല്ലം ഡിപ്പോയിൽ നിന്ന് നടത്തി. പ്രത്യേകം നിറങ്ങളും ചിത്രങ്ങളുമെല്ലാം പതിപ്പിച്ച ബസ് കാഴ്ചയിലും വെത്യസ്തപ്പെട്ടിരിക്കുന്നു.

ആദ്യ കാഴ്ചയിൽ കെ.എസ്. സൂപ്പർ ഡീലക്‌സ് ബസുകളോട് സാമ്യം തോന്നുന്ന നിറമാണ് ബഡ്ജറ്റ് ടൂറിസം ബസുകളിലും നൽകിയിരിക്കുന്നത്. പച്ച നിറത്തിലുള്ള ബോഡിയിൽ മഞ്ഞ നിറത്തിലുള്ള ലൈനുകളുമുണ്ട്. ബസിന്റെ മുൻഭാഗത്ത് തന്നെ 'കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ്' എന്ന് എഴുതിയിട്ടുണ്ട്. വശങ്ങളിലായി ഒരു ആനയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ സൂപ്പർഫാസ്റ്റ്,ഫാസ്റ്റ് പാസഞ്ചർ ബസുകളായിരുന്നു തുടക്കസമയത്ത് കൂടുതലായി ഉപയോഗിച്ചിരുന്നത്. കെ.എസ്.ആർ.ടി.സിയിൽ വലിയ വരുമാനം കൊണ്ടുവരുന്ന പദ്ധതിയായിരുന്നിട്ടും ഇതിനായി ഉപയോഗിക്കുന്നത് പഴയ ബസുകളാണെന്നതായിരുന്നു ബഡ്ജറ്റ് ടൂറിസത്തിനെതിരേ പ്രധാനമായും ഉയർന്നിരുന്ന ആക്ഷേപം. എന്നാൽ ഇപ്പോൾ സ്പെഷ്യൽ ബസുകൾക്ക് പുറമേ ഡിലക്സ് ബസുകൾ ഉൾപ്പെടെയാണ് ബഡ്ജറ്റ് ടൂറിസത്തിനായി സർവീസ് നടത്തുന്നത്.

 ട്രിപ്പോട് ട്രിപ്പ്

ബഡ്ജറ്റ് ടൂറിസം ജനപ്രിയമായതോടെ അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിരവധി ട്രിപ്പുകളാണ് നടത്തുന്നത്. ക്രിസ്മസ്- പുതുവത്സര അവധിക്കാല ഉല്ലാസ യാത്രകളിലൂടെ ജില്ലയിലെ 9 ഡിപ്പോകളിൽ നിന്ന് 38 ലക്ഷം രൂപയാണ് ബഡ്ഡ്ജറ്റ് ടൂറിസം സെൽ നേടിയത്. കുറഞ്ഞ നിരക്കിൽ വിനോദയാത്ര നടത്താമെന്നാണ് ബി.ടി.സിയുടെ മറ്റൊരാകർഷണം.കെ.എസ്.ആർ.ടി.സിയുടെ പരിചയസമ്പന്നരായ ഡ്രൈവർമാരും ജീവനക്കാരും ഓരോ സ്ഥലത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകുന്നതും പ്രത്യേകതയാണ്.

 വീണ്ടും വയനാട് യാത്ര

ചൂരൽമല ദുരന്തത്തെ തുടർന്ന് നിറുത്തിവച്ചിരുന്ന വയനാട് ഉല്ലാസയാത്രകൾ പുനഃരാരംഭിക്കുമെന്നതാണ് മറ്റൊരു വിശേഷം.ഏകദേശം ഒരു വർഷത്തിന് ശേഷമാണ് കൊല്ലത്ത് നിന്ന് വയനാട് യാത്രകൾ ചാർട്ട് ചെയ്തിട്ടുള്ളത്. 25ന് രാത്രി 8 ഓടെ ആരംഭിക്കുന്ന യാത്ര 28ന് അർധരാത്രിയോടെ മടങ്ങി എത്തും. അര ഡോർമെറ്ററി താമസവും പോകുന്ന സ്ഥലങ്ങളിലേക്കുള്ള പ്രവേശന ഫീസുകളും പാക്കേജിന്റെ ഭാഗമാണ്.
വയനാടിന് പുറമെ മറ്റു നിരവധി യാത്രകൾ ഉൾകൊള്ളുന്ന ഫെബ്രുവരി കലണ്ടർ കെ.എസ്.ആർ.ടി.സി പുറത്തിറക്കി.അന്വേഷണങ്ങൾക്ക് :9747969768, 9495440444, 9188938523

കൂടുതൽ വിനോദയാത്രക്കളും വരുമാനവും നൽകുന്ന ഡിപ്പോകൾക്കാണ് സ്പെഷ്യൽ ബസ് നൽകുന്നത്. പുനലൂർ ഡിപ്പോയ്ക്കാണ് അടുത്തതായി ബസ് ലഭിക്കാൻ സാദ്ധ്യത -

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം അധികൃതർ

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.