കൊല്ലം: കവി ഡി.വിനയചന്ദ്രന്റെ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും 11ന് നടക്കുമെന്ന് ഡി.വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കണിമോളിന്റെ 'ഊരുകാവൽ' എന്ന കവിതാ സമാഹാരത്തിനാണ് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. 11ന് വൈകിട്ട് 3ന് കവിയരങ്ങ്, 5ന് അനുസ്മരണ സമ്മേളനം സി.പി.എം ജനറൽ സെക്രട്ടറിയും ഫൗണ്ടേഷൻ ചെയർമാനുമായ എം.എ. ബേബി ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ കവി ചവറ കെ.എസ്. പിള്ള അദ്ധ്യക്ഷത വഹിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ പുരസ്കാരം സമർപ്പിക്കും. കവി അൻവർ അലി മുഖ്യ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ചവറ കെ.എസ്.പിള്ള, സെക്രട്ടറി ഡി.വേണുഗോപാലപിള്ള, വി.വി. ജോസ്, നന്ദുകൃഷ്ണ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |