SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

കറപുരളാത്ത നേതാവാണ് കെ.എം. മാണി: അഡ്വ. ഷൈജു കോശി

Increase Font Size Decrease Font Size Print Page

കൊല്ലം : കേരള കോൺഗ്രസ് (എം) കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പന ഗാന്ധിഭവൻ,സ്നേഹാലയത്തിൽ മുൻമന്ത്രികെ.എം. മാണിയുടെ 93-ാമത് ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു. പാവപ്പെട്ടവരെയും മനസ് കീഴടക്കിയ കർഷകരെയും തീരദേശവാസികളെയും മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ടുവരാൻ പ്രവർത്തിച്ച നേതാവായിരുന്നുയെന്ന് കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ഷൈജു കോശി പറഞ്ഞു. കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു. നെടുമ്പന ഗാന്ധി ഭവൻ സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ,​ കേരള കോൺഗ്രസ് നെടുമ്പന മണ്ഡലം പ്രസിഡന്റ് ബെന്നി നൈനാൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY