എഴുകോൺ: മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 6.77 കോടി രൂപ ചെലവിൽ കരീപ്ര പഞ്ചായത്തിൽ നടപ്പാക്കുന്ന ഏലാ വികസന പദ്ധതിയ്ക്ക് തുടക്കമായി. കരീപ്ര ഫാക്ടറി ജംഗ്ഷന് സമീപം നടന്ന ചടങ്ങ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മനു ബിനോദ് അദ്ധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു,ജില്ലാ പഞ്ചായത്ത് അംഗം വി.സുമലാൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.സജീവ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ഗീതാകുമാരി,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.സന്ധ്യാഭാഗി,അഖില എസ്.ദാസ്,പഞ്ചായത്ത് അംഗങ്ങളായ എൽ.ലേഖാകുമാരി,പി.ജെ. രാജേഷ് കുമാർ, കലാമണി,കരീപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ,പാട്ടുപുരയ്ക്കൽ ഏലാ സമിതി പ്രസിഡന്റ് സി.വിജയകുമാർ,വൈ. റോയി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
