കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരിക്കെ വാഹനാപകടത്തിൽ അന്തരിച്ച എൻ.ശ്രീധരന്റെ പേരിൽ സി.പി.എം കൊല്ലം ജില്ലാകമ്മിറ്റി ഏർപ്പെടുത്തിയ എൻ.എസ് സ്മാരക എൻഡോവ്‌മെൻറിന് അപേക്ഷ ക്ഷണിച്ചു. 2025ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽപ്പെട്ട ഒരു ആൺകുട്ടിക്കും ഒരു പെൺകുട്ടിക്കുമാണ് എൻഡോവ്‌മെന്റ്. എൻ.ശ്രീധരന്റെ ചരമദിനമായ ഫെബ്രുവരി 17ന് നടക്കുന്ന അനുസ്മരണ യോഗത്തിൽ എൻഡോവ്‌മെന്റ് വിതരണം ചെയ്യും. അപേക്ഷ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഓഫീസ് സെക്രട്ടറി, സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി, എൻ.എസ് സ്മാരക മന്ദിരം, പോളയത്തോട്, പട്ടത്താനം.പി.ഒ, കൊല്ലം 691021 എന്ന വിലാസത്തിൽ 12 നകം ലഭിക്കണമെന്ന് സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്.ജയമോഹൻ അറിയിച്ചു. അപേക്ഷയുടെ കവറിനു പുറത്ത് എൻ.എസ് എൻഡോവ്‌മെന്റ് എന്ന് രേഖപ്പെടുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |