SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.23 PM IST

യൂണി​യൻ പ്രതിഷേധം.

Increase Font Size Decrease Font Size Print Page

ചവറ: കെ.എം.എം.എല്ലിൽ 613 കാഷ്വൽ ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടും കമ്പനിക്കു കോടികൾ ലാഭമുണ്ടാക്കും വിധം എം.എസ് യൂണിറ്റിനു ഖനനത്തിന് വേണ്ടി വീടും സ്ഥലവും വിട്ടുനൽകിയ 666 ഡി.സി.ഡബ്ല്യു തൊഴിലാളികളെ സ്ഥിരപ്പെടുത്താതെ അനാഥരാക്കി തെരുവിൽ തള്ളിയത് സംസ്ഥാന സർക്കാറിന്റെ ഇരട്ടത്താപ്പാണെന്ന് കെ.എം.എം എൽ എം.എസ് യൂണിറ്റ് (എസ്.ടി.യ) യൂണിയൻ പ്രവർത്തക യോഗം ആരോപി​ച്ചു. മാസത്തിൽ പരിമിതമായ ദിനങ്ങളിൽ മാത്രം തൊഴിൽ നൽകി എ.എസ്.യൂണിറ്റിലെ തൊഴിലാളികളോട് വഞ്ചന തുടരുന്ന വ്യവസായ വകുപ്പ് മന്ത്രി രാജീവിന്റെ നടപടിയിൽ പ്രതിഷേധിച്ച് സമരപരിപാടികൾക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് ചേമത്ത് കെ.യൂസുഫ് സലിം യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റിച്ചാർഡ്, ആർ. രഘുനാഥ്, ജെ.ഷാജി ഫെർണാണ്ടസ്, എൽ.രാജു. എന്നിവർ സംസാരി​ച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY