SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.32 PM IST

കെ.എസ്.ആർ.ടി​.സി​, സ്വകാര്യ ബസുകൾ പി​ൻമാറി​... ഉൾപ്രദേശങ്ങളി​ൽ രാത്രി​യാത്ര കഠി​നം

Increase Font Size Decrease Font Size Print Page

കൊല്ലം: കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ വരുമാനത്തിന്റെ പേരിൽ പുനഃക്രമീകരിച്ചതോടെ ഉൾപ്രദേശങ്ങളിൽ യാത്രാക്ലേശം രൂക്ഷം. വരുമാന നഷ്ടം ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് സർവീസുകളും ഈ റൂട്ടുകൾ ഉപേക്ഷിച്ചതോടെ യാത്രക്കാർ കുടുങ്ങിയ അവസ്ഥയിലാണ്. ഉള്ള സർവീസുകൾ രാത്രി 7ഓടെ ആവസാനിക്കും. പിന്നീട് ഓട്ടോറിക്ഷകളാണ് ആശ്രയം.

പതാരം, കക്കാകുന്ന്, ശൂരനാട് എച്ച്.എസ് ജംഗ്ഷൻ,തുരുത്തിക്കര,ഐവർകാല,ഇടയ്ക്കാട്,മലനട,വടക്കൻ മൈനാഗപ്പള്ളി,ആറ്റുപുറം,ഐത്തോട്ടുവ,വിളന്തറ മേഖലകളിൽ പകൽ സമയങ്ങളിലും യാത്രാദുരിതം രൂക്ഷമാണ്. കൊല്ലത്തെയും കിഴക്കൻ മേഖലകളെയും ബന്ധിപ്പിക്കുന്ന കുളത്തൂപ്പുഴ ചെയിൻ സർവീസുകൾ പകൽ ഏറെയുണ്ടെങ്കിലും രാത്രി 7വരെ മാത്രം. അഞ്ചൽ ഭാഗത്ത് മാവിള,ആർച്ചൽ,വിളക്കുപാറ,ഏരൂർ - അയിലറ റൂട്ടിൽ സന്ധ്യ കഴിഞ്ഞ് സർവീസുകളില്ല. കരുനാഗപ്പള്ളി ചാത്തന്നൂർ ഡിപ്പോകളിൽ നിന്നുള്ള ഓർഡിനറി സർവീസുകൾ ഏഴരയോടെ സമാപിക്കും. പാരിപ്പള്ളി-കൊട്ടാരക്കര ഓർഡിനറി സർവീസ് ഒഴിച്ചു നിറുത്തിയാൽ ഇതിനു ശേഷം ചാത്തന്നൂരിന്റെ ഉൾപ്രദേശങ്ങളിലേക്ക് ബസില്ല.

........................................................

 കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് പട്ടാഴി, കോക്കാട്,ചക്കുവരയ്ക്കൽ,നെല്ലിക്കുന്നം-ചെപ്ര,പള്ളിക്കൽ,താഴത്തുകുളക്കട, തിരക്കേറിയ കൊട്ടാരക്കര-പുത്തൂർ-ശാസ്താംകോട്ട റൂട്ടുകളിൽ സന്ധ്യ കഴിഞ്ഞാൽ ആവശ്യത്തിന് സർവീസുകൾ ഇല്ല

 പെരിനാട് പഞ്ചായത്തിലെ വെള്ളിമൺ,കൈതാകോടി എന്നിവിടങ്ങളിലേക്കുള്ള ഏക സർവീസും നിറുത്തലാക്കി

 ചീരങ്കാവ്, മാറനാട്, ആനക്കോട്ടൂർ, ഞാങ്കടവ്, ചെറുപൊയ്ക, കൈതക്കോട് റൂട്ടുകളിലും വെളിയം പടിഞ്ഞാറ്റിൻകര, ചൂരക്കോട് എന്നിവിടങ്ങളിലും പത്തനാപുരം-പട്ടാഴി,പുന്നല,ഏനാത്ത്, മാങ്കോട് പാതകളിലും സന്ധ്യ കഴിഞ്ഞാൽ സർവീസില്ല

 കൊല്ലം -തിരുമംഗലം പാതയിൽ

കൊല്ലം- കൊട്ടാരക്കര- പുനലൂർ റൂട്ടിലും 7 മണി കഴിഞ്ഞാൽ ബസുകളുടെ എണ്ണം കുറയും. രാത്രി ഫാസ്റ്റ് പാസഞ്ചറുകൾ ഉണ്ടെങ്കിലും ഓർഡിനറി സർവീസിന് ക്ഷാമമാണ്. പുനലൂരിൽ നിന്ന് ആര്യങ്കാവ് ഭാഗത്തേക്കും തിരിച്ചും വൈകിട്ട് വേണ്ടത്ര ബസില്ല. ‌ആര്യങ്കാവ് ഡിപ്പോയിൽ നിന്ന് 7ന് ശേഷം പുനലൂർ ഭാഗത്തേക്കും ബസ് ക്ഷാമം. തെന്മല- കുളത്തൂപ്പുഴ പാതയിലും ബസില്ലാത്തതിനാൽ സമാന്തര സർവീസുകളെയാണ് ആശ്രയിക്കുന്നത്. ഓർഡിനറി ബസിൽ 10 രൂപ ടിക്കറ്റെടുത്ത് അടുത്ത സ്റ്റോപ്പിൽ ഇറങ്ങേണ്ടയാൾക്ക് രാത്രി സൂപ്പർ ഫാസ്റ്റിൽ കയറുമ്പോൾ 28 രൂപയും ഫാസ്റ്റ് പാസഞ്ചറാണെങ്കിൽ 19 രൂപയും ചെലവാകും.

സർവീസുകളൊന്നും നിറുത്തലാക്കിയിട്ടില്ല. വളരെ മോശം കളക്ഷൻ ലഭിക്കുന്ന റൂട്ടുകളിൽ രാത്രി 7ന് ശേഷം മാത്രമാണ് സർവീസ് ഇല്ലാത്തത്. ഉൾ പ്രദേശങ്ങളിലേക്ക് കൊല്ലം ഡിപ്പോയിൽ നിന്ന് ഒരു ദിവസം 43 സർവീസ് നടത്തുന്നുണ്ട്

കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോ അധിക‌ൃതർ

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY