കൊല്ലം: നെൽ കർഷകർക്കുള്ള കേരളത്തിന്റെ പ്രോത്സാഹന ബോണസിനെതിരായ കേന്ദ്ര സർക്കാർ നിലപാടിൽ കൊടിക്കുന്നിൽ സുരേഷ് എം.പി പ്രതിഷേധിച്ചു. ഇത് കർഷക വിരുദ്ധ തീരുമാനമാണ്. കാർഷിക ദുരിതത്തോടും ഭക്ഷ്യസുരക്ഷയോടും കേന്ദ്ര സർക്കാരിന്റെ പൂർണമായ അസഹിഷ്ണുതയെ തുറന്നുകാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം, വിളവ് കുറയൽ, വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ, ആവർത്തിച്ചുള്ള വിളനാശം എന്നിവ കാരണം കേരളത്തിലെ പ്രത്യകിച്ച് കുട്ടനാട്ടിലെ നെൽകർഷകർ കടുത്ത വെല്ലുവിളികൾ നേരിടുന്ന സമയത്ത് വർദ്ധിച്ച നെല്ല് ഉത്പാദനത്തെ 'സാമ്പത്തിക ബാദ്ധ്യത' ആയി മുദ്രകുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമം വളരെയധികം പ്രതിഷേധാർഹമാണ്. ഭക്ഷ്യസുരക്ഷയെ ഒരു ബാദ്ധ്യയതയായി കണക്കാക്കുന്നത് അപകടകരവും പിന്തിരിപ്പൻ നയസമീപനവുമാണ്. നെൽകർഷകർക്കുള്ള കേരളത്തിന്റെ പിന്തുണ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള ഏതൊരു നീക്കത്തെയും കോൺഗ്രസ് എതിർക്കുമെന്നും എം.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |