SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.35 AM IST

ഫ്രണ്ട്സ് മലപ്പുറം ജേതാക്കൾ

Increase Font Size Decrease Font Size Print Page
photo-
ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിൽ നടന്നുവന്ന ട്രാവൻകൂർ കേരള ഫുട്ബോൾ അക്കാദമിയും ക്ലാപ്പന എസ്.വി.എച്ച്. എസ്.എസും സംയുക്തമായി നടത്തിയ അഖില കേരള ഫുട്ബാൾ ടൂർണമെന്റിൽ സി.ആർ. മഹേഷ് എം.എൽ.എ.ഏർപ്പെടുത്തിയ പ്രഥമ എം.എൽ.എ. കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ സീനിയർ വിഭാഗം ജേതാക്കളായ. മലപ്പുറം ഫ്രണ്ട്സ്ന് സി.ആർ. മഹേഷ് എം.എൽ.എ. ടോഫി കൈമാറുന്നു

ഓച്ചിറ: ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിൽ ട്രാവൻകൂർ കേരള ഫുട്ബോൾ അക്കാഡമിയും ക്ലാപ്പന എസ്.വി.എച്ച്. എസ്.എസും സംയുക്തമായി നടത്തിയ അഖില കേരള ഫുട്ബാൾ ടൂർണമെന്റിൽ സി.ആർ. മഹേഷ് എം.എൽ.എഏർപ്പെടുത്തിയ പ്രഥമ എം.എൽ.എ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ സീനിയർ വിഭാഗംത്തിൽ മലപ്പുറം ഫ്രണ്ട്സ് കരുവാരക്കുണ്ട് ജേതാക്കളായി. നിശ്ചിത സമയത്തിൽ 1-1 ന്‌ സമനിലയിലായ മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3 ന് എതിരെ 4 ഗോളുകൾക്ക് മാമ്പറ എവർഷൈനെ തോൽപ്പിച്ചാണ് ജേതാക്കളായത്. ജൂനിയർ വിഭാഗത്തിൽ ചെങ്ങന്നൂർ ഗോൾഡൻ ബൂട്ട്സിനെ തോൽപ്പിച്ച് കൊല്ലം കെന്നഡി ഫുട്‌ബാൾ ക്ലബ്ബ് ജേതാക്കളായി. വിജയികൾക്ക് എം.എൽ.എ സമ്മാനദാനം നടത്തി. എസ്.ജയചന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബിൻഷാ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ,സ്കൂൾ പി.ടി.എ. പസിഡന്റ് എബിമോൻ, രവീന്ദ്രൻ, രശ്മി രവീന്ദ്രൻ, അനു അശോക്, അനിൽകുമാർ, അനിലേഷ് തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.