SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.51 AM IST

ജടായുപ്പാറയിൽ മോക്ക്ഡ്രിൽ ഇന്ന്

Increase Font Size Decrease Font Size Print Page

കൊല്ലം: ജില്ലാ ദുരന്തനിവാരണ അതോറിട്ടി​യുടെയും ദേശീയ ദുരന്തപ്രതികരണ സേനയുടെയും സംയുക്താഭിമുഖ്യത്തിൽ ചടയമംഗലം ജടായു എർത്ത് സെന്ററിൽ കേബിൾ കാർ അപകട രക്ഷാപ്രവർത്തനം സംബന്ധിച്ച മോക്ക് ഡ്രിൽ ഇന്ന് രാവിലെ എട്ടിനു നടക്കും. കേബിൾ കാർ യാത്രയ്ക്കിടെ കുടുങ്ങിപ്പോകുന്നവരെ രക്ഷപ്പെടുത്തൽ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നി​വ നേരിടാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സജ്ജമാക്കുകയാണ് ലക്ഷ്യം.ഇതുമായി​ ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിട്ടി​ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായ എ.ഡി.എം ജി.നിർമൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ജടായു എർത്ത് സെന്ററിൽ യോഗം ചേർന്നു. ആരക്കോണം എൻ.ഡി.ആർ.എഫ് നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റ് എസ്. വൈത്തിയലിംഗം, പുനലൂർ ആർ.ഡി.ഒ ജി. സുരേഷ് ബാബു, കൊട്ടാരക്കര തഹസിൽദാർ മോഹനകുമാരൻ നായർ, പൊലീസ്, അഗ്നിരക്ഷ, ആരോഗ്യം, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ചടയമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.