SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

ഗോപീകൃഷ്ണന് ഹ്രസ്വ ചലച്ചിത്ര പുരസ്​കാ​രം

Increase Font Size Decrease Font Size Print Page
gopikrisuan-
വി​.എസ്. ഗോപികൃഷ്ണൻ

കൊല്ലം: വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പതിനേഴാമത് ഭരതൻ സ്മാരക ഹ്രസ്വ ചലച്ചിത്ര പുരസ്‌കാരത്തിന് വി​.എസ്. ഗോപീകൃഷ്ണൻ അർഹനായി. ഗോപീകൃഷ്ണൻ കഥ, തിരക്കഥ,സംഭാഷണം, സംവിധാനം ക്യാമറ, എഡിറ്റിംഗ് എന്നിവ ചെയ്ത് അണിയിച്ചൊരുക്കിയ 'എലിസ ലാം' എന്ന ചിത്രമാണ് മികച്ച ചിത്രം, എഡിറ്റിംഗ്‌ വി​ഭാഗങ്ങളി​ൽ പുരസ്‌കാരം നേടിയത്. കോട്ടയം മംഗളം കോളേജ് ഒഫ് ആർക്കിടെക്ചറിൽ അസിസ്റ്റന്റ് പ്രൊഫസറായ ഗോപീകൃഷ്ണന്റെ മൂന്നാമത്തെ ഹ്രസ്വചിത്രമാണി​ത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചീഫ് കൺസൾട്ടന്റും കൊല്ലം മൺറോത്തുരുത്ത് സ്വദേശിയുമായ ഡോ.കെ. വേണുഗോപാലിന്റെയും ആലപ്പുഴ മെഡിക്കൽ കോളേജ് ശിശു വിഭാഗം മേധാവി മേധാവി ഡോ. ശ്രീലതയുടെയും മകനാണ്. ചലച്ചിത്ര സംവിധായകൻ സാംസൺ, ചിക്കൂസ് ശിവൻ, ബി. ജോസുകുട്ടി എന്നിവരടങ്ങുന്ന ജൂവറിയാണ് അവാർഡ് നിർണയിച്ചത്. 28ന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനി​ക്കുമെന്ന് സ്റ്റഡി സെന്റർ ഡയറക്ടർ ആര്യാട് ഭാർഗവൻ അറിയിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY