കൊല്ലം: സുരക്ഷിത ഇന്റർനെറ്റ് ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റ് ജീവനക്കാർക്കായി 'സ്മാർട്ട് സാങ്കേതികവിദ്യ, സുരക്ഷിതമായ തിരഞ്ഞെടുപ്പുകൾ, നിർമ്മിതബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം' വിഷയത്തിൽ പ്രത്യേക ബോധവത്കരണ ക്ലാസ് കളലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ക്ലാസ് കളക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം ജി. നിർമൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ഡി. മനോജ് റേ ക്ലാസെടുത്തു. ജനറേറ്റീവ് എ.ഐയുടെ സാദ്ധ്യതകൾ, പ്രോംപ്റ്റ് എൻജിനീയറിംഗ്, സൈബർ സുരക്ഷാ വെല്ലുവിളികൾ എന്നിവ വിശദീകരിച്ചു. ദുരന്ത നിവാരണത്തിനും ഭരണനിർവഹണത്തിനും എ.ഐ കാര്യക്ഷമമായി ഉപയോഗിക്കുന്നതും ചർച്ചയായി. ജില്ലാ ഇൻഫോർമാറ്റിക്‌സ് ഓഫീസർ പി.എസ്. സുമൽകുമാർ, കെ.എസ്.ഐ.ടി.എം ജില്ലാ പ്രോജക്ട് മാനേജർ ജിതിൻ രാജു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
