SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.32 PM IST

മുട്ടയിടാൻ കടലാമകൾക്ക് ഇഷ്ടകേന്ദ്രമായി കൊല്ലം

Increase Font Size Decrease Font Size Print Page

കൊല്ലം: സുരക്ഷി​തമായി​ മുട്ടയി​ട്ട് കടലി​ലേക്കു മടങ്ങാൽ കടലാമകളുടെ ഇഷ്ട ഇടമായി​ കൊല്ലം മാറുകയാണ് കൊല്ലം തീരം. ഒരുമാസത്തി​നി​ടെ ബീച്ചി​ലും കാക്കത്തോപ്പ്, തി​രുമുല്ലവാരം എന്നി​വി​ടങ്ങളി​ലുമായി​ ഒലി​വ് റെഡ്ലി​ ഇത്തി​ൽപ്പെട്ട നാല് കടലാമകൾ മുട്ടയി​ട്ടു. സോഷ്യൽ ഫോറസ്റ്റട്രി​ അധി​കൃതരാണ് മുട്ടകഉക്ക് സംരക്ഷണമൊരുക്കുന്നത്.

ഒരു ആമ പരമാവധി 180 മുട്ടകൾ വരെ ഇടും. രാത്രികളിലാണ് ഇവർ തീരത്ത് എത്തുന്നത്. സുരക്ഷിതമായ പ്രദേശത്ത് മണലിൽ ഒരടിയോളം താഴ്ചയിൽ കുഴിയെടുത്താണ് മുട്ടയിടുന്നത്. മുട്ടയിടൽ പൂർത്തിയാകാൻ മണിക്കൂറോളം വേണം. ശേഷം കുഴി മണ്ണിട്ടുമൂടി ആമകൾ കടലിലേക്കു മടങ്ങും. 45-70 ദിവസം കൊണ്ടു വിരിയും. പകൽ സമയങ്ങളിൽ മുട്ട വിരിഞ്ഞാലും നായ, പരുന്ത് തുടങ്ങിയവയുടെ ആക്രണങ്ങളുണ്ടാകാതിരിക്കാൻ രാത്രി സമയങ്ങളിലാണ് ആമക്കുഞ്ഞുങ്ങൾക്ക് കടലിലേക്ക് പോകാൻ വഴിയൊരുക്കുന്നത്.

മുട്ടയിട്ട സ്ഥലത്തുതന്നെയാണ് മുട്ടകൾ സംരക്ഷിക്കുന്നത്. വേലിയേറ്റത്തിൽ കടൽ ശക്തമായി ഇരച്ചുകയറി കൂടുകളിൽ വെള്ളം കയറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തിരുമുല്ലാവാരം തീരത്തെ മുട്ടകൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ അടുത്ത ദി​വസങ്ങളി​ൽ നടപടി​യെടുക്കും.താന്നി, കാക്കത്തോപ്പ്, തിരുമുല്ലവാരം,ബീച്ച്, ഇരവിപുരം എന്നിവിടങ്ങളിലാണ് ജില്ലയിൽ കൂടുതലായി ആമകൾ എത്തുന്നത്.

ഒലീവ് റിഡ്‌ലി

കടലാമകളിൽ ഏറ്റവും ചെറുതാണ് ഒലീവ് റിഡ്‌ലി ആമകൾ. 100 വയസു വരെ ആയുസുണ്ട്. 20 വയസോടു കൂടി മുട്ടയിട്ടു തുടങ്ങും. തീരത്തേക്ക് ഓരോന്നായി​ വന്ന് മുട്ടയിട്ടു പോകുന്ന സോളിറ്ററി നെസ്റ്റിംഗ് രീതിയാണ് കേരള തീരത്തുള്ളത്. മുൻപ് ഒക്ടോബർ മുതൽ മാർച്ച് വരെയുണ്ടായിരുന്ന പ്രജനന സമയം ഇപ്പോൾ ഡിസംബർ മുതൽ മാർച്ച് വരെയായി ചുരുങ്ങി. ഏതു തീരത്താണോ വിരിഞ്ഞിറങ്ങുന്നത് അവിടേക്കു തന്നെ ആദ്യമായി മുട്ടയിടാൻ ഇവർ തിരിച്ചെത്തുമെന്നുമാണ് വിശ്വസിക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ സുഹൃത്ത്

 മത്സ്യത്തൊഴിലാളികൾക്കു ഭീഷണിയായ ജെല്ലി ഫിഷിനെയും വലകൾ നശിപ്പിക്കുന്ന ജീവികളെയും ആമകൾ ഭക്ഷണമാക്കും
 കടൽ പായലും മറ്റു ജലസസ്യങ്ങളും പെരുകുന്നത് നിയന്ത്രിക്കും
 കടലാമ സംരക്ഷണം വിനോദസഞ്ചാരികളെ ആകർഷിക്കും.

 കാലാവസ്ഥ വ്യതിയാനം, കടലിലെ മാറ്റങ്ങൾ, കടൽ ജീവികൾ എന്നിവ പഠിക്കാൻ കടലാമകളെ ഉപയോഗപ്പെടുത്താം

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.