
കൊല്ലം: ബി.ജെ.പിയിൽ നിന്നും സി.പി.ഐയിൽ നിന്നും 50ഓളം പേർ കോൺഗ്രസിൽ ചേർന്നു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഡി.സി.സി ഓഫീസിൽ ഇവർക്ക് മെമ്പർഷിപ്പ് നൽകി. മഹിളാ മോർച്ച ചവറ നിയോജക മണ്ഡലം പ്രസിഡന്റ് വി. സുചിത്ര, ബി.ജെ.പി സൗത്ത് ഏരിയ ജനറൽ സെക്രട്ടറി പി. പ്രദീപ്, ബി.ജെ.പി നീണ്ടകര മണ്ഡലം സെക്രട്ടറി നിമ്മിദാസ്, സി.പി.ഐ ലോക്കൽ കമ്മിറ്റി നേതാക്കളായ അശോകൻ നടുവിലയത്ത്, മണികുട്ടൻ, ആർ.എസ്.പി നേതാവ് ടിൻസി ടൈറ്റസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടിവിട്ടത്. കോൺഗ്രസ് നേതാക്കളായ മേച്ചേഴത്ത് ഗിരീഷ്, ചവറ ഗോപകുമാർ, രാമാനുജൻപിള്ള, ചന്ദ്രൻ നീണ്ടകര, കെ ഗോപാലകൃഷ്ണൻ, കൃഷ്ണപ്രസാദ്, എസ് എഫ് യേശുദാസൻ, അനന്ദു തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
