SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.33 PM IST

സ്പാർക്ക് ഇന്റർനാഷണൽ സിമ്പോസിയം അമൃതയിൽ സമാപിച്ചു

Increase Font Size Decrease Font Size Print Page
spark-
സ്പാർക്ക് ഇന്റർനാഷണൽ സിമ്പോസിയത്തിന്റെ സമാപനച്ചടങ്ങിൽ മെൽബൺ സർവകലാശാലയിലെ പ്രൊഫസർ ഡോ. റിച്ചാർഡ് സ്ട്രഗ്നൽ സംസാരിക്കുന്നു

അമൃതപുരി (കൊല്ലം): അമൃത സ്‌കൂൾ ഒഫ് ബയോടെക്‌നോളജി ഖരഗ്പൂർ,കാൺപൂർ ഐ.ഐ.ടികളുടെയും മെൽബൺ സർവകലാശാലയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സ്പാർക്ക് ഇന്റർനാഷണൽ സിമ്പോസിയം അമൃത സർവകലാശാലയുടെ അമൃതപുരി ക്യാമ്പസിൽ സമാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കീം ഫോർ പ്രൊമോഷൻ ഒഫ് അക്കാഡമിക് ആൻഡ് റിസർച്ച് കൊളാബറേഷൻ (സ്പാർക്ക്) പദ്ധതിയുടെ ഭാഗമായാണ് സിമ്പോസിയം സംഘടിപ്പിച്ചത്.

ക്യാമ്പസിൽ നടന്ന സമാപന ചടങ്ങിൽ ഐ.ഐ.ടി കാൺപൂർ കെമിസ്ട്രി വിഭാഗം പ്രൊഫ. ഡോ. സന്ദീപ് വർമ്മ,മെൽബൺ സർവകലാശാലയിലെ മൈക്രോ ബയോളജി ആൻഡ് ഇമ്മ്യൂണോളജി വിഭാഗം പ്രൊഫ.ഡോ.റിച്ചാർഡ് സ്ട്രഗ്നൽ, അമൃത സർവകലാശാലാ ലൈഫ് സയൻസസ് വിഭാഗം ഡീൻ ഡോ. ബിപിൻ ജി.നായർ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY