കൊല്ലം: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നാളെ വൈകിട്ട് 3.30ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ സംസ്ഥാന റാലിയും മഹാ സമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ റാലിക്ക് ഫ്ളാഗ് ഒഫ് ചെയ്യും. എം.കെ.രാഘവൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.ജയദേവൻ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ എക്സ് സർവീസസ് ലീഗ് ദേശീയ പ്രസിഡന്റ് ബ്രിഗേഡിയർ ഇന്ദർ മോഹൻ സിംഗ് വജ്രജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യും. ജില്ലയിൽ നിന്ന് വിമുക്ത സൈനികരും കുടുംബാംഗങ്ങളും പങ്കെടുക്കും. പത്രസമ്മേളനത്തിൽ എക്സ് സർവീസസ് ലീഗ് ജില്ലാ പ്രസിഡന്റ് പി.സതീശ് ചന്ദ്രൻ,സെക്രട്ടറി എൻ.സദൻ,ജി.രാധാകൃഷ്ണൻ,വി.അനിൽകുമാർ,ബി.ശശിധരൻ പിള്ള എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
