SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.56 PM IST

സെക്രട്ടേറിയേറ്റ് പടിക്കൽ ആശാൻമാരുടെ സമരം

Increase Font Size Decrease Font Size Print Page
surderean-

കൊല്ലം: കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാന്മാരുടെ ഗ്രാന്റ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശാന്മാരും ആശാട്ടിമാരും സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹ സമരം നടത്തുമെന്ന് അഖില കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള പറഞ്ഞു. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതിമാസ ഗ്രാന്റ് 2000ൽ നിന്ന് 3000 രൂപയാക്കണമെന്നും കുടിശ്ശി​ക തുക ഉടനടി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസി അദ്ധ്യക്ഷത വഹിച്ചു. കേരള ശബ്ദം അസോസിയേറ്റ് എഡിറ്റർ ആർ. പവിത്രൻ, കാവനാട് ചന്ദ്രബാബു, സെക്രട്ടറി ടി. ഗംഗാദേവി, തൊടിയൂർ വസന്ത, രാജ്കുമാർ കരുനാഗപ്പള്ളി, കെ.ആർ. വിജയ, ശ്രീലത സജീവ്‌ എന്നിവർ സംസാരി​ച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.