SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.45 AM IST

ആത്മീയ അനുഗ്രഹ പ്രഭാഷണം

Increase Font Size Decrease Font Size Print Page

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മർഹൂം ഖത്തീബ് എ. മുഹമ്മദ് കുഞ്ഞ് മൗലവി മെമ്മോറിയൽ ട്രസ്റ്റ് റമദാനോടനുബന്ധിച്ച് പുത്തൻതെരുവ് മർഹൂം കഅബ് സാർ നഗറിൽ നാളെ വൈകിട്ട് 7ന് ആത്മീയ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. സിംസാറുൽ ഹഖ് ഹുദവി ഉസ്‌താദാണ് പ്രഭാഷകൻ. പുത്തൻതെരുവ് ഷെരി അത്തുൽ ഇസ്ലാം ജമാ അത്തിന്റെ ജനറൽ സെക്രട്ടറിയായി ദീർഘകാലം സേവനമനുഷ്‌ഠിച്ചിരുന്ന കഅബിനെ വൈകിട്ട് 5ന് അനുസ്മ‌രിക്കും. ആംബുലൻസിന്റെ കൈമാറ്റവും പ്രദേശത്തെ നിർദ്ധന കുടുംബത്തിലെ കുഞ്ഞുങ്ങൾക്ക് അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്ന ഭവന നിർമ്മാണ പദ്ധതിയുടെ പ്രഖ്യാപനവും നടക്കും. പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ. അനിൽ മുഹമ്മദ്, ജനറൽ സെക്രട്ടറി അനസ് മുഹമ്മദ്, ട്രസ്റ്റ് വൈസ് ചെയർമാൻ എച്ച് എ സലാം, ട്രഷറർ നവാസ് കോയിക്കലേത്ത്, ജോയിന്റ് സെക്രട്ടറിമാരായ മുജീബ് നിയാസ് രാജ്, ഹാഷിം എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.