കൊല്ലം: കൊല്ലത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് ആവശ്യമായ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നിഷേധിച്ച മന്ത്രി വീണ ജോർജ്ജ് വഞ്ചകയാണെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം ബിന്ദുകൃഷ്ണ പറഞ്ഞു. മന്ത്രി വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫേബസുദർശൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കൃഷ്ണവേണി ശർമ്മ, യു.വാഹിദ, പ്രഭാ അനിൽ, സുനിത സലിംകുമാർ, മാരിയത്ത്, ഗീതാ ശിവൻ, സുവർണ്ണ, ജലജ, സുബി നുജും, നെല്ലിക്കുന്നം സുലോചന, പൊന്നമ്മ മഹേശൻ രമണി, ഷഹാന, ഇസബെല്ല, ധന്യ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
