SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.47 AM IST

സംസ്ഥാനതല മിനി അത്‌ലറ്റിക്സ് മീറ്റ് 17ന്

Increase Font Size Decrease Font Size Print Page

കൊല്ലം: കൊല്ലം ഡിസ്ട്രിക്ട് അത്ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 17ന് സംസ്ഥാനതല മിനി അത്ലറ്റിക്സ് മീറ്റ് നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8 മുതൽ കൊല്ലം ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. 12 വയസിൽ താഴെയുള്ള വിഭാഗം, 10 വയസിൽ താഴെയുള്ള വിഭാഗം എന്നീ നിലയിലാണ് മത്സരങ്ങൾ. എല്ലാ ജില്ലകളിൽ നിന്നുമായി 1000 പേർ മത്സരങ്ങളിൽ പങ്കെടുക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങൾ നടത്തും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വൈകിട്ട് സമാപന സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ ഉദയ കരുമാലിൽ സുകുമാരൻ സമ്മാനങ്ങൾ വിതരണം ചെയ്യും. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് ഷിബു പ്രഭാകരൻ, കൗൺസിലർ ഷൈനി എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ അസോസിയേഷൻ രക്ഷാധികാരി ഡോ.കെ.രാമഭദ്രൻ, എം.അനിൽകുമാർ, കെ.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.