കൊല്ലം: കൊല്ലം ശ്രീനാരാണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്‌പോർട്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായ വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ 17 ന് തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് യൂണിവേഴ്സിറ്റി സ്‌പോർട്‌സ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. ജി. സുഗുണൻ അറിയിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ശ്രീനാരാണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്റ്റഡി സെന്ററുകളിലെ (എൽ.എസ്.സി) 20 വോളിബോൾ ടീമുകൾ പങ്കെടുക്കും. മത്സരങ്ങൾ കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും മുൻ ദേശീയ ഫുട്‌ബോൾ ടീം ക്യാപ്ടനുമായ ഷറഫാലി ഉദ്ഘാടനം ചെയ്യും. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സ്‌പോർട്‌സ് സ്‌കോളർഷിപ്പ് അനുവദിക്കാൻ സംസ്ഥാന സർക്കാരും കായികവകുപ്പും തയ്യാറാകണമെന്ന് അഡ്വ. ജി. സുഗുണൻ ആവശ്യപ്പെട്ടു. രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ഇന്റർ സ്‌കൂൾ, ഇന്റർ കൊളീജിയേറ്റ് കായിക മത്സരങ്ങളിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് സ്‌പോർട്‌സ് സ്‌കോളർഷിപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |