SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ. ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം

Increase Font Size Decrease Font Size Print Page

കൊല്ലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനവും കുടുംബ സംഗമവും 17ന് നടക്കും. രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ മന്ദിരം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇ.ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ സി.ബിജുലാൽ ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. ആർ.ചന്ദ്രശേഖരൻ, രഞ്ജിത്ത് കലിങ്കുമുഖം എന്നിവർ സംസാരിക്കും. 10.30ന് സംസ്ഥാന എക്സി.മീറ്റിംഗ്, ഉച്ചയ്ക്ക് 2.30ന് ബിസിനസ് മീറ്റ്, 3ന് ഭക്ഷ്യ സുരക്ഷ ബോധവത്കരണ ക്ളാസ്. ഭക്ഷ്യ സുരക്ഷ അസി.കമ്മിഷണർ എ.സക്കീർ ഹുസൈൻ ക്ളാസ് നയിക്കും. 4.30ന് പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഇ.ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും. മേയർ എ.കെ.ഹഫീസ് മുഖ്യാതിഥിയാകും. കളക്ടർ എൻ.ദേവീദാസ് എക്സലൻൻസ് അവാർഡ് വിതരണം ചെയ്യും. ജി. ജയപാൽ, സി.ബിജുലാൽ, എം.എ.റഷീദ്, ബി.ബിനുദാസ്, അബ്ദുൾ റസാഖ്, അസീസ് മൂസ, റോയി മഡോണ, എസ്.ഷിഹാസ്, എസ്.ദേവരാജൻ, എ.അജികുമാർ, സജു വർഗീസ് എന്നിവർ സംസാരിക്കും. 7ന് സംഗീത വിരുന്ന്. മുളങ്കാടകം ക്ഷേത്രത്തിന് സമീപത്താണ് പുതിയ ആസ്ഥാന മന്ദിരം നിർമ്മിച്ചത്. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഇ.ഷാജഹാൻ, സെക്രട്ടറി ബി.ബിനുദാസ്, എസ്.ജയമോഹൻ, എം.എ.റഷീദ്, ഓമനക്കുട്ടൻ, നവാസ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY