കൊല്ലം: കെ.പി.എം.എസ് ചാത്തന്നൂർ യൂണിയന്റെ വാർഷിക സമ്മേളനം 19ന് കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് രജിസ്ട്രേഷൻ, 10ന് പതാക ഉയർത്തൽ, 10.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.എസ്. സനൽകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി വിജയ അനിൽകുമാർ, ശശി ടി.പഴങ്ങാലം, കെ.സേതുരാജൻ എന്നിവർ സംസാരിക്കും. സംസ്ഥാന കമ്മിറ്റി അംഗം മണിലാൽ ചവറ വരണാധികാരിയാവും. പത്രസമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് പി.എസ്. സനൽകുമാർ, വിജയ അനിൽകുമാർ, കെ.സേതുരാജ്, മണിലാൽ ചവറ, ജെ.വത്സല, ജി.ശോഭന എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
