SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.25 PM IST

വി.കെ.സി.ഇ.ടിയിൽ സ്റ്റാർട്ടപ്പുകൾ ഉദ്ഘാടനം

Increase Font Size Decrease Font Size Print Page

കൊല്ലം: പാരിപ്പള്ളി വി.കെ.സി.ഇ.ടി എൻജിനീയറിംഗ് കോളേജിൽ സ്റ്റാർട്ടപ്പുകളുടെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 11ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. എയ്റോബോട്ടിക്സ് ഇന്നൊവേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് സംസ്ഥാനത്തെ ആദ്യ ഡ്രോൺ ഷോ കമ്പനി സ്റ്റാർട്ടപ്പ് പ്രവർത്തനം തുടങ്ങുന്നത്. ആകാശം എൽ.ഇ.ഡി സ്ക്രീൻ പോലെ ഉപയോഗിച്ച് ദൃശ്യ, ശ്രവ്യ ലോകം തീർക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സോളാർ വൈദ്യുത ഉത്പാദന സിസ്റ്റം സ്ഥാപിക്കുന്ന ഗ്രീൻ വോൾട്ട് വി.കെ.സി.ഇ.ടി എന്ന സ്റ്റാർട്ടപ്പും തുടങ്ങുന്നു. ഈ രംഗത്തെ ചൂഷണം തടയുന്ന തരത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഉത്പാദന സിസ്റ്റം തയ്യാറാക്കുകയാണ് ലക്ഷ്യം. പത്രസമ്മേളനത്തിൽ അക്കാഡമിക് ഡീൻ ഡോ.ശ്രീജിത്ത് എൽ.ദാസ്, നോഡൽ ഓഫീസർ പ്രൊഫ.ഇ.എസ്.ചന്തു, എച്ച്.ശരത്, എം.കാർത്തിക് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY