SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.23 PM IST

ജാതി സെൻസസ് ഉടൻ നടപ്പാക്കണം

Increase Font Size Decrease Font Size Print Page
photo

കരുനാഗപ്പള്ളി: പട്ടിക വിഭാഗത്തിന്റെ ഉന്നമനത്തിനായി ജാതി സെൻസസ് ഉടൻ നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കെ.പി.എം.എസ് അയണി കേശവപുരം പതിനാലാം നമ്പർ ശാഖ വാർഷിക സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ മുടങ്ങിക്കിടക്കുന്ന ഇ ഗ്രാൻഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റ് മെമ്പർ പി.ജെ. സുജാത സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഇടപുരയിൽ പി. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് മുൻ യൂണിയൻ വൈസ് പ്രസിഡന്റും ശാഖാ സെക്രട്ടറിയുമായ ബാബു അമ്മവീട് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: വി.ജി.. ശശികുമാർ, ബാബു കൃഷ്ണകൃപ, ശകുന്തള അമ്മവീട്, ഉഷ തുടങ്ങിയവർ സംസാരിച്ചു. ലളിത സദാശിവൻ (പ്രസിഡന്റ്), വി.ജി. ശശികുമാർ (വൈസ് പ്രസിഡന്റ്), ഇടപ്പുരയിൽ പ്രസന്നൻ (സെക്രട്ടറി), ഉദയൻ (ജോയിന്റ് സെക്രട്ടറി), ബാബു കൃഷ്ണകൃപ (ട്രഷറർ).

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY