കൊല്ലം: വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് 18,19 തീയതികളിൽ ഹിന്ദു അവകാശ സംരക്ഷണ യാത്ര സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 18ന് രാവിലെ 7.30ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് 19ന് ഉച്ചയ്ക്ക് 12ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിക്കും. ഹൈന്ദവ ആദ്ധ്യാത്മിക ക്ഷേമനിധി ബോർഡ് രൂപീകരിക്കുക,ഹൈന്ദവ ആദ്ധ്യാത്മിക പഠന സമ്പ്രദായം നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഉന്നയിച്ചാണ് യാത്ര. പത്രസമ്മേളനത്തിൽ സനാതന ധർമ്മ സംരക്ഷണ സമിതി ഭാരവാഹി മാത്രാ സുന്ദരേശൻ,സിദ്ധൻ കല്ലുംപുറം,എം.മോഹനൻ പിള്ള,ഗീത കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |