SignIn
Kerala Kaumudi Online
Thursday, 26 February 2026 3.54 AM IST

ലഹരി വിരുദ്ധ ബോധവത്കരണം

Increase Font Size Decrease Font Size Print Page

കൊല്ലം: പാറശാല മുതൽ ഹരിപ്പാട് വരെയുള്ള 156 ലയൺസ് ക്ലബുകൾ ഉൾപ്പെടുന്ന 'ലയൺസ് ഡിസ്ട്രിക്ട് 318എ' എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ സഹകരണത്തോടെ നാളെ ലഹരിവിരുദ്ധ ബാധവത്കരണ പരിപാടികൾ നടത്തും. രാവിലെ 7ന് കവടിയാർ സ്‌ക്വയറിൽ നിന്നാരംഭിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ നടത്തം ഗവർണർ രജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്ഘാടനം ചെയ്യും. നടത്തം മാനവീയം വീഥിയിൽ 8ന് സമാപിക്കും. തുടർന്ന് ഫ്ളാഷ് മോബ്, തെരുവുനാടകം, ലഹരിവിരുദ്ധ സന്ദേശങ്ങൾ എന്നിവ അവതരിപ്പിക്കും. ഡിസ്ട്രിക്ട് ഗവർണർ ജെയിൻ സി.ജോബ് അദ്ധ്യക്ഷത വഹിക്കും. ലയൺസ് ക്ലബ്ബിന്റെ വിവിധ ചുമതലകൾ വഹിക്കുന്നവരും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.എൽ. ഷിബു ഉൾപ്പെടെയുള്ള എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. സമാപന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.വി.കെ.പ്രശാന്ത് എം.എൽ.എ, കൗൺസിലർമാരായ കെ.എസ്. ശബരീനാഥൻ, ഷേർലി, രാഖി രവികുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ലയൺസ് ക്ലബ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജുകുമാർ അറിയിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.