
കൊല്ലം: സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ പരിസ്ഥിതി സംരക്ഷണത്തിനായി നടപ്പാക്കുന്ന മെൻസ്‌ട്രൽ കപ്പിന്റെ വിതരണം കൊല്ലം ശ്രീനാരായണ വനിത കോളേജിൽ നടന്നു. പരിസ്ഥിതി സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവ മുൻനിറുത്തി നാഷണൽ സർവീസ് സ്കീമും കോളേജ് യൂണിയനും സംയുക്തമായിട്ടാണ് കോളേജ്തലത്തിൽ മെൻസ്ട്രൽ കപ്പിന്റെ വിതരണപരിപാടി സംഘടിപ്പിച്ചത്. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ വി.എസ്. നിഷ അദ്ധ്യക്ഷയായി. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്.ഐസക്, ബ്ലോക്ക് കോ-ഓർഡിനേറ്റർ സ്മിത കണ്ണൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ദിവ്യ, ജയലക്ഷ്മി, യൂണിയൻ അഡ്വൈസർ ഡോ. പി.പി. രേഷ്മ, എൻ.എസ്.എസ് വോളണ്ടിയർമാർ, മറ്റു വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |