
കൊല്ലം: ഭൂമിക്കാരൻ ആനന്ദാശ്രമം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള പ്രൊഫ. പി. മീരാക്കുട്ടിസ്മാരക ഭൂമിക്കാരൻ സാഹിത്യ പുരസ്കാരം കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ എം. ഷൈറജ് കഞട,ഡോ. റജുല റെബി,ശ്രീകല ഭൂമിക്കാരൻ എന്നിവർ ചേർന്ന് കുരീപ്പുഴ ശ്രീകുമാറിന് സമ്മാനിച്ചു. സാജോ പനയംകോട് പ്രൊഫ. പി.മീരാക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ബാബു പാക്കനാർ കാവ്യോത്സവം ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ വിജയനാഥ്,ജി. ദിവാകരൻ,ഓരനെല്ലൂർ ബാബു,പാമ്പുറം അരവിന്ദ്,സുൽഫി ഓയൂർ,എസ്. ജഗൽമോഹൻ,വിജയൻ ചന്ദനമാല,ഹരിദാസ് സാരംഗി,കല്ലുവാതുക്കൽ,മാസ്സ് മോഹനൻ,ഷീന രാജീവ്,ഷജീല സുബൈദ,സരോജ രമേശ്,കിഴക്കനേല രാധാമണിയമ്മ,ജി.ശ്രീകണ്ഠൻപിള്ള തുടങ്ങി അമ്പതോളം പേർ കവിതകൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |