കൊട്ടാരക്കര: കൊട്ടാരക്കര ആശ്രയയുടെ മുൻ പ്രസിഡന്റ് ജസ്റ്റിസ് ഡി.ശ്രീദേവിയുടെ സ്മരണാർത്ഥം ആശ്രയ ഏർപ്പെടുത്തിയ ഈ വർഷത്തെ ജസ്റ്റിസ് ഡി.ശ്രീദേവി സ്മാരക നാരീ ശക്തി പുരസ്കാരം പിന്നണി ഗായിക വൈക്കം വിജയ ലക്ഷ്മിക്ക്. മുപ്പതു വർഷമായി സംഗീത മേഖലയിൽ വിസ്മയകരമായ നേട്ടങ്ങൾ കൈവരിച്ച വൈക്കം വിജയ ലക്ഷ്മി സംഗീത ലോകത്തിനു നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്കാരം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 9ന് കലയപുരം ആശ്രയ സങ്കേതത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, ഉപഭോക്തൃ കോടതി മുൻ ജഡ്ജി ഡോ. കെ.രാധാകൃഷ്ണൻ നായർ, റിട്ട. ഡി.ജി.പി കെ.പി.സോമരാജൻ എന്നിവരങ്ങുന്ന വിദഗ്ധ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |