SignIn
Kerala Kaumudi Online
Thursday, 05 March 2026 3.48 AM IST

കടപ്പാക്കട സ്പോർട്‌സ് ക്ളബ്ബ് സാംസ്കാരി​ക ഹബ്ബാക്കും

Increase Font Size Decrease Font Size Print Page
lettr-

കൊല്ലം: ജില്ലയിലെ സാംസ്ക്‌കാരിക പ്രവർത്തനങ്ങൾക്ക് വേദിയാകുന്ന കടപ്പാക്കട സ്പോർട്‌സ് ക്ലബ്ബിന്റെ സ്വരലയ ഓഡിറ്റോറിയം നവീകരണത്തിലൂടെ ക്ലബ്ബ് കൊല്ലത്തിന്റെ സാംസ്‌കാരിക ഹബ്ബ് ആകുമെന്ന് എം.മുകേഷ് എം.എൽ.എ പറഞ്ഞു. സ്വരലയ ഓഡിറ്റോറിയം നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ അനുവദിച്ചാണ് നവീകരണ പ്രവർത്തനം പൂർത്തീകരിക്കുന്നത്. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് അഡ്വ.ജി.സത്യബാബു അദ്ധ്യക്ഷനായി​. ക്ലബ്ബ് സെക്രട്ടറി ആർ.എസ്. ബാബു ആമുഖ പ്രസംഗം നടത്തി. കോർപ്പറേഷൻ മേയർ എ.കെ. ഹഫീസ് വിശിഷ്ടാതിഥിയായി. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, സ്വരലയ ചെയർമാൻ ഡോ.ജി. രാജ്മോഹൻ, മുൻ മേയർ ഹണി ബെഞ്ചമിൻ, മുൻ കോർപ്പറേഷൻ ചെയർമാൻ ഉളിയക്കോവിൽ ശശി, ആർ.വിജയകുമാർ, കെ.ഉദയൻ, എ.ശ്യാംകുമാർ, സലിം നാരായണൻ, ഡോ.ജോയ്, പി​.ജെ. അർച്ചന എന്നിവർ സംസാരി​ച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.