SignIn
Kerala Kaumudi Online
Thursday, 05 March 2026 3.48 AM IST

മഴക്കാലപൂർവ ശുചീകരണം കർശന നിർദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം

Increase Font Size Decrease Font Size Print Page

കൊല്ലം: ജില്ലയിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 20 നകം പൂർത്തിയാക്കണമെന്ന് കളക്ടർ എൻ.ദേവിദാസ് നിർദ്ദേശിച്ചു.

വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി കൊതുക്, എലി തുടങ്ങിയവയുടെ ഉറവിടങ്ങൾ നിർമാർജ്ജനം ചെയ്യുന്ന പ്രവൃത്തികൾ ഊർജിതമാക്കും. ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ അതതു ദിവസങ്ങളിൽ എം.സി.എഫ്, മിനി എം.സി.എഫുകളിലേക്ക് മാറ്റണം. ജലാശയങ്ങൾക്ക് സമീപം സ്ഥിതിചെയ്യുന്ന എം.സി.എഫുകൾ മാറ്റിസ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. കുടുംബശ്രീ മിഷൻ മുഖേന ഹരിത കർമസേനാംഗങ്ങൾക്ക് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ, സ്വച്ഛ് സർവേക്ഷൻ സംബന്ധിച്ച് അവബോധം എന്നിവ നൽകും. ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ പ്രാണി​ജല​ജന്യരോഗങ്ങളെകുറിച്ചും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും. വെള്ളംകെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും വെള്ളക്കെട്ട് തടയാനുമുള്ള നടപടികൾക്ക് പ്രാമുഖ്യം നൽകും. വെള്ളം സംഭരിക്കുന്ന ടാങ്കുകൾ, കിണറുകൾ എന്നിവയുടെ വൃത്തി ഉറപ്പാക്കണം. കൊതുകിന്റെ ഉറവിടനശീകരണം, മാലിന്യനിർമാർജനം, കുടിവെള്ള ശുദ്ധീകരണം എന്നിവയിൽ പ്രത്യേക ശ്രദ്ധ പുലർത്തും. ഓടകൾ, നീർച്ചാലുകൾ, കനാലുകൾ തുടങ്ങി പൊതുജലാശയങ്ങൾ വൃത്തിയാക്കാൻ നടപടി സ്വീകരിക്കും. പകർച്ചവ്യാധികൾ തടയുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നിർദ്ദേശമുണ്ടായി.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.