കൊല്ലം: ഗവ.ഐ.ടി.ഐ. ചാത്തന്നൂരിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കായി നൈപുണ്യ കോഴ്സ് നടത്തും. 100% പ്ലേസ്മെന്റ് സപ്പോർട്ടോടു കൂടിയ തൊഴിലധിഷ്ഠിത കോഴ്സുകളായ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡിപ്ലോമ ഇൻ എ.സി മെക്കാനിക്ക്, ഡിപ്ലോമ ഇൻ എയർ ലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെന്റ് കോസ്‌സുകളിലേക്കാണ് അഡ്മിഷൻ. അതോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനവും നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9074870849
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |